എം.ടി മലയാള സാഹിത്യത്തിലെ മഹാപ്രതിഭ: യു.കെ. കുമാരൻ
1490767
Sunday, December 29, 2024 5:36 AM IST
പേരാമ്പ്ര: മലയാളത്തിന്റെ സാംസ്കാരിക മേഖലയുടെയും എഴുത്തു ലോകത്തിന്റെയും നടുവിൽ കസേര വലിച്ചിട്ട മഹാ പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. അസറ്റ് പേരാമ്പ്ര സംഘടിപ്പിച്ച "വായനമുറ്റം' പരിപാടിയുടെ ഭാഗമായി നടത്തിയ എം.ടി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കടിയങ്ങാട്ടെ സി.എച്ച്. ഇബ്രാഹീം കുട്ടിയുടെ വീട്ടു മുറ്റത്തായിരുന്നു എഴുത്തുകാരും വായനക്കാരും ഒരുമിച്ചിരുന്ന് എം.ടിയെ അനുസ്മരിച്ചത്.
സി.എച്ച്. ഇബ്രാഹീം കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ശ്രീനി പാലേരി വരച്ച ചിത്രങ്ങളുടെ പ്രദർശനം പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. എം.ടിയുടെ 23 പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറൽ ഡോ. കെ.എം. നസീർ നിർവഹിച്ചു. രാജൻ തിരുവോത്ത്, ജയചന്ദ്രൻ മൊകേരി, മുഹമ്മദ് പേരാമ്പ്ര, ബാലൻ തളിയിൽ, ടി.വി. മുരളി, ഡോ. ഇസ്മായീൽ മരുതേരി, വിനീഷ് ആരാധ്യ, വേണുഗോപാൽ പേരാമ്പ്ര, കനകദാസ് പേരാമ്പ്ര, അഷ്റഫ് കല്ലോട്, ജി. രവി, അസറ്റ് പേരാമ്പ്ര ജനറൽ സെക്രട്ടറി നസീർ നൊച്ചാട് എന്നിവർ സംബന്ധിച്ചു.