നൃത്ത അരങ്ങേറ്റം നടത്തി
1490765
Sunday, December 29, 2024 5:36 AM IST
കൂടരഞ്ഞി: ജ്യോതിർഗമയ ഡാൻസ് അക്കാദമിയിലെ പ്രഥമ ബാച്ചിലെ വിദ്യാർഥികളുടെ ഭരതനാട്യം അരങ്ങേറ്റം കൂടരഞ്ഞി പാരിഷ്ഹാളിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോയ് തേക്കും കാട്ടിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർപേർസൺ റെജീന ജോസഫ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് മെമ്പർ മോളി തോമസ്, ആകാശവാണി ഡബ്ബിംഗ് ആർട്ടിസ്റ്റ് വിനോദ് കീഴേടത്ത്, മാതാപിതാക്കളുടെ പ്രതിനിധി നൈസി മാർഗരറ്റ് ജെയിംസ് എന്നിവർ പ്രസംഗിച്ചു. പതിനാലു കുട്ടികളുടെ അരങ്ങേറ്റം നടന്നു.