പൂർവ വിദ്യാര്‍ഥി സംഗമം
1490763
Sunday, December 29, 2024 5:36 AM IST
കോടഞ്ചേരി :പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ മെഗാ പൂർവ വിദ്യാര്‍ഥി സംഗമം നടത്തി.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാര്‍ഥിയും തിരുവമ്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പലുമായ ഡോ.ചാക്കോ കാളംപറമ്പിൽ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പൂർവ വിദ്യാര്‍ഥിയുമായ മാത്യു വർഗീസ് നമ്പുടാകത്ത് മുഖ്യപ്രഭാഷണം നടത്തി.ചലച്ചിത്ര പിന്നണി ഗായിക ധന്യ റാഹേലിന്റെ നേതൃത്വത്തിൽ പൂർവ വിവിദ്യാര്ഥി കളുടെ കരോക്കെ ഗാനമേളയും മിമിക്സും അരങ്ങേറി.