ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മേല്‍പാല പ്രവൃത്തികള്‍
1490759
Sunday, December 29, 2024 5:36 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: രാമനാട്ടുകര ∙ദേശീയപാതയിൽ അറപ്പുഴ പാലം പരിസരത്തും മാമ്പുഴ പാലത്തിന് മുകളിലുംഗതാഗത കുരുക്ക് രൂക്ഷമാകുന്നു.
ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങിയതോടെ പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്.
ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങിയതോടെ പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂട്ടത്തോടെ പാലത്തിലേക്ക് എത്തുന്നതാണ് കുരുക്ക് സൃഷ്ടിക്കുന്നത്. റോഡിൽ തിരക്കേറിയ രാവിലെയും വൈകിട്ടും ഏറെനേരം ഗതാഗതം താറുമാറാകുകയാണ്.
അറപ്പുഴ പാലം വീതിയില്ലാത്തതിനാൽ അഴിഞ്ഞിലം ഭാഗത്തു നിന്നു മേൽപാലത്തിലൂടെ എത്തുന്ന വാഹനങ്ങൾ പെട്ടെന്നു ഒറ്റ വരിയിലേക്കു മാറുന്നതാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്.
പാലം കടന്നു രക്ഷപ്പെടാൻ യാത്രക്കാർ കഷ്ടപ്പെടുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ പെടുന്നതു പതിവു കാഴ്ചയായി.ദേശീയപാതയിൽ അഴിഞ്ഞിലം മേൽപാലം ഇറങ്ങി എത്തുന്ന ഭാഗത്താണ് അറപ്പുഴ പാലം. ഇവിടെ രണ്ടുവരി പാതയ്ക്ക് മാത്രമാണ് ഗതാഗത സൗകര്യം. മൂന്നുവരി ദേശീയപാതയിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങൾ പെട്ടെന്നു പാലം കടന്നു പോകാനാകുന്നില്ല.
തൊട്ടടുത്തായി പുതിയ പാലം പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.ഇതേ അവസ്ഥതന്നെയാണ് ഡക്കാത്ത് ലോണിന് സമീപം മാമ്പഴപ്പാലത്തിനുമുകളിലുമുള്ളത്. തൊണ്ടയാട് മേല്‍പാലം തുറന്നതോടെ ആറുവരിപാതയില്‍ നിന്നും കുതിച്ചെത്തുന്ന വാഹനങ്ങള്‍ പാലത്തിന് വീതിയില്ലാത്തതിനാല്‍ കുരുങ്ങി കിടക്കുകയാണ്.
പാലത്തിന് ഇരുഭാഗത്തും വീതികൂട്ടല്‍ പ്രവൃത്തികള്‍ പുര്‍ത്തിയായിട്ടില്ല. വയല്‍ ഭാഗം മണ്ണിട്ട് നികത്തിയാണ് വീതികൂട്ടുന്നത്. ഈ പ്രവൃത്തിക്ക് കാലതാമസം നേരിടുന്നുണ്ട്. ഒരു ഭാഗത്തെ പ്രവൃത്തി എങ്കിലും പൂര്‍ത്തിയായാല്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
പാലത്തിന്റെ കൈവരികള്‍ പൊളിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാം.ഫലത്തില്‍ തൊണ്ടയാട്, പന്തീരാങ്കാവ് , അഴിഞ്ഞിലം മേല്പാലങ്ങള് തുറന്നുവെങ്കിലും ഗാതാഗതകുരുക്കിന് പരിഹാരം ഇപ്പോഴും ആയിട്ടില്ല. അവധി ദിനത്തിലാണ് കുരുക്ക് കുടുതല്‍.