ചെമ്പനോടയിൽ ബേക്കറി കത്തിനശിച്ചു
1490624
Saturday, December 28, 2024 7:44 AM IST
പെരുവണ്ണാമൂഴി: ചെമ്പനോടയിൽ ബേക്കറി കത്തിനശിച്ചു. താഴെ അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ബേയ്ക്ക് മാജിക് ഷോപ്പാണ് കത്തിയത്. ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.
മുറിക്കുള്ളിൽ തീപടർന്ന് സാധനങ്ങളെല്ലാം കത്തിനശിച്ച നിലയിലായിരുന്നു. പാനൂർ പാലത്തായി സ്വദേശി രാഗേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഷോർട്ട് സർക്യൂട്ടാവാം തീ പിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാസേന, പോലീസ് എന്നിവരെല്ലാം സ്ഥലത്ത് എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാർഡ് മെമ്പർ കെ.എ. ജോസ്കുട്ടി സ്ഥലം സന്ദർശിച്ചു.