അനുശോചന യോഗം ചേർന്നു
1490623
Saturday, December 28, 2024 7:44 AM IST
കൂരാച്ചുണ്ട്: വിശ്വ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ കൂരാച്ചുണ്ടിൽ പൗരാവലി അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, അഗസ്റ്റിൻ കാരക്കട, ജോൺസൺ താന്നിക്കൽ, വി.എസ്. ഹമീദ്, ഷിബു കട്ടക്കൽ, എ.കെ. പ്രേമൻ, ഒ.ഡി. തോമസ്, പ്രതീഷ് തളിയോത്ത്, സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: മലയാളിയുടെ അഭിമാനമായ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവൻ നായരുടെ ദേഹവിയോഗത്തിൽ പേരാമ്പ്ര സിൽവർ കോളജ് സാഹിത്യവേദി അനുശോചിച്ചു. ടി. ഷിജു കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ എ.കെ. തറുവയി ഹാജി, വി.എസ്. രമണൻ, കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു.