വിആർ ഫാമിലി കുടുംബ സംഗമവും പുതുവത്സരാഘോഷവും
1490621
Saturday, December 28, 2024 7:44 AM IST
കോഴിക്കോട്: നിർധനരായ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ വിആർ ഫാമിലി കുടുംബ സംഗമവും പുതുവത്സരാഘോഷവും നടത്തി. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അപ്പസ്തോലിക്ക് കാർമൽ സതേൺ പ്രൊവിൻഷ്യൽ സിസ്റ്റര്‍ മരിയ ജസീന എസി അധ്യക്ഷത വഹിച്ചു. തൃശൂർ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി ഡയറക്ടർ റവ.ഫാ. ജിന്റൊ ചിറയത്ത് സിഎംഐ മുഖ്യാതിഥിയായി. സോഷ്യൽ ചേഞ്ച് മേക്കർ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് പ്രഫ. ഫാ.ഡോ. ജോയി വട്ടോളി സിഎംഐക്ക് നൽകി. മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരായ ബാജി ജോസഫ് കാക്കനാട്ടിനെയും കെ.ടി.ജോസഫിനെയും ചടങ്ങിൽ ആദരിച്ചു. സുവർണ ജൂബിലി ആഘോഷിക്കുന്ന കെസ്സിന് സർവീസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.
വിആർ ഫാമിലി ചെയർമാൻ പ്രകാശ് പീറ്റർ , സിസ്റ്റര്‍ പ്രീത സിഎംസി , സി. ജ്യോതിസ് എഫ്സി സി, സി. വിമല എസ്എച്ച്, സി. ഷീന എസി, സിസ്റ്റര്‍ മരിയ മിനിഷ , ജയേഷ് സ്രാമ്പിക്കൽ, സിസ്റ്റര്‍ റോസ് മരിയ സിഎംസി, സിറിയക്ക് മാത്യു, പപ്പൻ കണ്ണാട്ടി , ജോയി കരിമഠം, ഇസ്മയിൽ മൂസ , സിസ്റ്റര്കൊച്ചുത്രേസ്യ സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.