എം.ടിയെ അനുസ്മരിച്ചു
1490620
Saturday, December 28, 2024 7:44 AM IST
കോഴിക്കോട്: മനുഷ്യ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളെ എം.ടി എഴുത്തിലൂടെ വരച്ച് കാട്ടിയെന്ന് എംഎല്‍എ അഹമ്മദ് ദേവര്‍ കോവില്‍. എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിട്ടും സ്വന്തം താല്പര്യങ്ങള്ക്കായി അത് വിനിയോഗിക്കാത്തത് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയെന്നും അദ്ദേഹം അനുസ്മരിച്ചു. ചേംബര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന് അധ്യക്ഷത വഹിച്ചു.
ചേംബര്‍ സെക്രട്ടറി സിറാജുദ്ദീന് ഇല്ലത്തൊടി അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, സുബൈര്‍ കൊളക്കാടന്‍, എം. മുസമ്മില്‍, ഡോ. കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, ഐപ്പ് തോമസ്, ടി.പി.എം. ഹാഷിര്‍ അലി, ടി.പി. വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു.