അങ്കണവാടി കലോത്സവം ‘കിലുക്കാംപെട്ടി’ സംഘടിപ്പിച്ചു
1490618
Saturday, December 28, 2024 7:44 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അങ്കണവാടി കലോത്സവം വേറിട്ടതായി. കിലുക്കാംപെട്ടി എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവത്തിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികൾ തങ്ങളുടെ കലാപ്രകടനം അവതരിപ്പിച്ചപ്പോൾ സദസിനും ആവേശമായി.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടി ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസൻ, പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, മജീദ് റീഹല, യു.പി. മമ്മദ്, വി. ഷംലുലത്ത്, കോമളം തോണിച്ചാലിൽ, ഫാത്തിമാ നാസർ, കെ.ജി. സീനത്ത്, എം.ടി. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും നൽകി.