താമരശേരി മേരി മാതാ കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
1490615
Saturday, December 28, 2024 7:44 AM IST
താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലിൽ ഇടവകയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃത്വ തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു പുളിമൂട്ടിൽ കൊടിയേറ്റു കർമം നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിയ്ക്ക് ആദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു.
അസി. വികാരി ഫാ. ജോർജ് നിരവേലിൽ സഹകാർമികത്വം വഹിച്ചു. ദിവ്യബലിയ്ക്കു ശേഷം മരിച്ചവരുടെ ഓർമയാചരണവും സെമിത്തേരി സന്ദർശനവും നടത്തി.ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോർജ് പുരയിടത്തിൽ കാർമികത്വം വഹിക്കും. ലദീഞ്ഞ്, ആഘോഷമായ കാൻഡിൽ പ്രദക്ഷിണം, ആകാശവിസ്മയം, വാദ്യമേളങ്ങൾ എന്നിവയും നടക്കും.