വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
1490331
Friday, December 27, 2024 11:04 PM IST
കൊയിലാണ്ടി: കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തു (80 ) ആണ് മരിച്ചത്. മുത്താമ്പി റോഡിനു സമീപത്തെ കിണറ്റിൽ നിന്നാണ് ചന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് വയോധികന്റെ മൃതദേഹം കണ്ടെത്തുന്നത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചു.