പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധിക മരിച്ചു
1490330
Friday, December 27, 2024 11:04 PM IST
മുക്കം: പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കൊടിയത്തൂർ ഗോതമ്പ്റോഡ് പാറമ്മൽ നഫീസ (71) യാണ് മരിച്ചത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ്റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം.
ജുമ നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ മുക്കം ഭാഗത്ത് നിന്നുവന്ന കാറാണ് ഇവരെ ഇടിച്ചത്. ഉടനെ അപകടമുണ്ടാക്കിയ കാറിൽ തന്നെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കബറടക്കം ഇന്ന് രാവിലെ എട്ടിന് നെല്ലിക്കാപറമ്പ് പള്ളിയിൽ. ഭർത്താവ്: കോയക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ (കുഞ്ഞുട്ടി), മുജീബ് (ഗൾഫ്), ലത്തീഫ്, ഫാത്തിമ (മാവൂർ), സൗബീന (പൊറ്റശേരി), സീനത്ത് (ഫറോക്ക്). മരുമക്കൾ: അൻസാബി (വാഴക്കാട്), ഷമീറ (കുറ്റൂളി), സഫിയ (വടക്കുമുറി), നിസാർ (മാവൂർ), മുഹമ്മദ് (പൊറ്റശേരി), മുജീബ് റഹ്മാൻ (ഫറോക്ക്). സഹോദരങ്ങൾ: സെയ്തലവി, ബഷീർ, ഗഫൂർ, സുബൈദ, പരേതനായ കുഞ്ഞിമുഹമ്മദ്.