കോ​ഴി​ക്കോ​ട്: സി​എ​ച്ച് മേ​ല്‍​പാ​ല​ത്തി​നു താ​ഴെ ക​ച്ച​വ​ടം ന​ട​ത്തി​യ വ്യാ​പാ​രി​ക​ള്‍ കു​ടി​ല്‍​കെ​ട്ടി സ​മ​ര​ത്തി​ലേ​ക്കു ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​കു​ന്നു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളും കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രും ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. പാ​ല​ത്തി​ന​ടി​യി​ല്‍ അ​ഴി​ച്ചെ​ടു​ക്കാ​ന്‍ ഉ​ത​കു​ന്ന​രീ​തി​യി​ലു​ള്ള നി​ര്‍​മാ​ണം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. പ
ു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പാ​രി നേ​താ​ക്ക​ളും കോ​ര്‍​പ​റേ​ഷ​ന്‍ ധ​ന​കാ​ര്യ വി​ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.​നി​ല​വി​ല്‍ ഇ​വി​ടെ നി​ന്ന് അ​ഴി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ല്‍ മു​റി​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​നു കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍ ത​ന്നെ മു​ത​ല്‍ മു​ട​ക്കി മു​റി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം നി​ല​നി​ര്‍​ത്തി ചെ​റി​യ മു​റി​ക​ള്‍ നി​ര്‍​മി​ച്ചാ​ല്‍ ഇ​വി​ടെ ചെ​റു​കി​ട ക​ച്ച​വ​ടം ന​ട​ത്തി​യ​വ​ര്‍​ക്ക് അ​തേ രീ​തി​യി​ല്‍ തു​ട​ര്‍​ന്നും ക​ച്ച​വ​ട​ത്തി​നു സൗ​ക​ര്യ​മാ​കു​മെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്. മേ​ല്‍​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പാ​ല​ത്തി​ന​ടി​യി​ലെ 63 ക​ട​മു​റി​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഒ​ഴി​പ്പി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​ധി​വാ​സം ന​ട​ന്നി​ല്ല.63 ക​ട​മു​റി​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം ഒ​രു സൊ​സൈ​റ്റി​യു​ടേ​താ​ണ്.

ഇ​വ​ര്‍ മ​റ്റു കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി. 40 ശ​ത​മാ​ന​ത്തോ​ളം വ്യാ​പാ​രി​ക​ള്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ വ്യാ​പാ​രം തു​ട​ങ്ങി. പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ശേ​ഷി​ക്കു​ന്ന 30 ഓ​ളം പേ​ര്‍ മാ​ത്ര മാ​ണ് സ​മ​ര​വു​മാ​യും കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നി​ലു​ള്ള​ത്.