കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി വാ​വു​ത്സ​വം ഇ​ന്ന്‌ ന​ട​ക്കും. ഉ​ത്സവ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ല്‍ ഒ​ന്നാ​യ ജാ​ത​വ​ന്‍ പു​റ​പ്പാ​ട് ഇ​ന്ന് ക​ക്കാ​ട്ട് ക​ട​പ്പു​റ​ത്ത് എ​ത്തും. വാ​ദ്യ​മേ​ള​ത്തി​ന്‍റെ​യും പു​ഷ്പ​വൃ​ഷ്ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഭ​ക്ത​ജ​ന സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി ജാ​ത​വ​ന്‍ ഊ​രു​ചു​റ്റാ​നി​റ​ങ്ങി​യ​ത്. ക​ട​ലു​ണ്ടി മ​ണ്ണൂ​രി​ലെ ജാ​ത​വ​ന്‍ കോ​ട്ട​യി​ല്‍​നി​ന്നാ​ണ് പു​റ​പ്പാ​ട് ആ​രം​ഭി​ച്ച​ത്. കു​ന്ന​ത്ത് കാ​ര​ണ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ അ​മ്പാ​ളി കാ​ര​ണ​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജാ​ത​വ​ന്‍ പ​റ​പ്പാ​ട് തു​ട​ങ്ങി​യ​ത്.

മ​ണ്ണൂ​ര്‍ ശി​വ​ക്ഷേ​ത്ര​ന​ട​യി​ല്‍ മ​ഹാ​ദേ​വ​നെ വ​ണ​ങ്ങി​യ​ശേ​ഷം ജാ​ത​വ​ന്‍ പു​റ​പ്പാ​ടി​ലെ ആ​ദ്യ​സ​ന്ദ​ര്‍​ശ​നം എ​ട്ടി​യാ​ട്ട് ഇ​ല്ല​ത്തേ​ക്കാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ല്‍ ജാ​ത​വ​ന്‍റെ ഇ​ഷ്ട​വി​നോ​ദ​മാ​യ കാ​ര​ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ക​ട​ലു​ണ്ടി വാ​ക്ക​ട​വ് ക​ക്കാ​ട്ട് ക​ട​പ്പു​റ​ത്ത് എ​ത്തു​ന്ന ജാ​ത​വ​ന്‍ അ​മ്മ​യാ​യ ഭ​ഗ​വ​തി​യെ ക​ണ്ടു​മു​ട്ടും. നീ​രാ​ട്ടി​നു​ശേ​ഷം ഇ​രു​വ​രും പേ​ടി​യാ​ട്ടേ​ക്ക് ഒ​രു​മി​ച്ച് എ​ഴു​ന്ന​ള്ളു​ന്ന​താ​ണ് വാ​വു​ല്‍​സ​വം.