പി. ജയരാജന്റെ പരാമർശങ്ങൾ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ: സി.പി.എ. അസീസ്
1465229
Thursday, October 31, 2024 12:59 AM IST
പേരാമ്പ്ര: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ രചിച്ച "കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ചർച്ചയാക്കണമെന്ന് ജയരാജൻ തന്നെ ആവശ്യപ്പെടുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാനും അത് വഴി ഉപതെരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള സിപിഎം തന്ത്രവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.
മുസ്ലിംലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ (എസ്ടിയു) സ്ഥാപക നേതാവുമായ ചെറുകുന്നത്ത് അമ്മത് ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇ. ഷാഹി, കെ.പി. റസാഖ്, ആർ.കെ. മുഹമ്മദ്, മൊയ്തു വീർക്കണ്ടി, എം.എം. മുസ്തഫ, നാഗൻ കണ്ടി ഇസ്മായിൽ, പി.എം. ഹമീദ്, കെ.പി. അജ്മൽ പ്രസംഗിച്ചു.