വിലങ്ങാട് ഉരുൾ പൊട്ടൽ: 25 ലക്ഷം രൂപ സ്കോളർഷിപ്പ് നൽകി വി ഫോർ വിലങ്ങാട്
1465222
Thursday, October 31, 2024 12:59 AM IST
നാദാപുരം: വിലങ്ങാട് ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് വി ഫോർ വിലങ്ങാട് ചാരിറ്റബിൾ ട്രസ്റ്റ് 25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന ചടങ്ങ് വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.
വീ ഫോർ വിലങ്ങാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫൗണ്ടർ ട്രസ്റ്റി ഡിന്റോ പൂവത്തുംമൂട്ടിൽ, ഫാ. ബോണി വെട്ടംതടത്തിൽ സിഎംഐ, ട്രസ്റ്റിമാരായ ജോസ് ഫ്രാൻസിസ് കാവിൽപുരയിടത്തിൽ, ജോർജ് സി. ചൂരപൊയ്കയിൽ എന്നിവർ പ്രസംഗിച്ചു. സിഎംഐ സഭയുടെ കോഴിക്കോട് പ്രൊവിൻസിന്റെ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ സ്കോളർഷിപ്പും ഇതോടൊപ്പം വിതരണം ചെയ്തു. നൂബിൻ ചൂരപൊയ്കയിൽ, വിനോയ് ചിലമ്പിക്കുന്നേൽ, ജോസ് തറപ്പേൽ, സോണി കാവിൽപ്പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.