പെർമിറ്റ് ഇല്ലാതെ സർവീസ്: സ്വകാര്യ ബസ് പോലീസ് പിടികൂടി
1444508
Tuesday, August 13, 2024 4:37 AM IST
നാദാപുരം: പെർമിറ്റില്ലാതെ അനധികൃതമായി സർവീസ് നടത്തിയ സ്വകാര്യബസ് പോലീസ് പിടികൂടി. വടകര-തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തിയ കെഎൽ 32 എൻ 5717 നന്പർ ഹരേറാം സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു ദിവസമായി വടകര -തൊട്ടിൽപാലം റൂട്ടിൽ പെർമിറ്റ് ഇല്ലാതെ ഈ ബസ് സർവീസ് നടത്തിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ. സുരേഷ് ബാബുവാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. വടകര -തൊട്ടിൽപാലം റൂട്ടിൽ ഇത്തരത്തിൽ പെർമിറ്റോ മതിയായ രേഖകളോ ഇല്ലാതെ ബസുകൾ സർവീസ് നടത്തുന്നതായി പരക്കെ ആക്ഷേപമുണ്ട്.