വിദഗ്ധസംഘം പരിശോധന തുടങ്ങി
1444497
Tuesday, August 13, 2024 4:28 AM IST
വിലങ്ങാട്: ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായ വിലങ്ങാട് മലയോര മേഖലകളിൽ ശാസ്ത്രീയ പഠനം നടത്താനും മേഖലയിൽ തുടർതാമസം സാധ്യമാകുമോ എന്നറിയാനുമായി വിദഗ്ധ സംഘം പരിശോധന തുടങ്ങി.
ജിയോളജിസ്റ്റ്, മണ്ണു സംരക്ഷണ ഓഫീസർ, ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ (കെട്ടിട വിഭാഗം) അസിസ്റ്റന്റ് എൻജിനിയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
ഈ മാസം 20നുള്ളിൽ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ദുരന്തബാധിത മേഖലകൾ സംഘം സന്ദർശിക്കും. നേരത്തെ ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണു സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.