ലഡാക്ക്, കാരിമുണ്ട ഭാഗങ്ങളിൽ കാട്ടാനയിറങ്ങി കൃഷിനാശം
1444248
Monday, August 12, 2024 4:56 AM IST
കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ ലഡാക്ക്, കാരിമുണ്ട ഭാഗങ്ങളിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം സമീപത്തെ വളയങ്കോട് കാട്ടാനയെത്തിയിരുന്നു. കാട്ടിലേക്ക് തുരത്തിവിട്ട ആന വീണ്ടുമെത്തിയാണ് ലഡാക്കിൽ കൃഷി നശിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുറ്റ്യാടിയിലെ യു.വി. ഫാറൂഖിന്റെ സ്ഥലത്താണ് കാട്ടാനയിറങ്ങിയത്.
വനപാലകരും മറ്റും ചേർന്ന് കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി. കരിങ്ങാട് ഭാഗത്തുനിന്നാണ് കാട്ടാന എത്തിയതെന്ന് കരുതുന്നു. അവിടത്തെ സൗരോർജവേലി തകർന്നിരിക്കുകയാണ്. ഇത് പുനഃസ്ഥാപിച്ചാൽ കാട്ടാനശല്യം ഒഴിവാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.