ദേവഗിരിയിൽ ജിമ്മി ജോർജ് സ്പോർട്സ് പവലിയൻ ഉദ്ഘാടനം ഇന്ന്
1444246
Monday, August 12, 2024 4:56 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പുതുതായി നിർമിച്ച സ്പോർട്സ് പവലിയന്റെയും ഫിറ്റ്നസ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. കോളജിലെ പൂർവ വിദ്യാർഥിയും ഇന്ത്യൻ വോളിബോൾ ടീമംഗവുമായിരുന്ന ജിമ്മി ജോർജിന്റെ പേരിലാണ് പവലിയൻ നിർമിച്ചിരിക്കുന്നത്.
ചടങ്ങിൽ സിഎംഐ കോഴിക്കോട് പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 22-ന് നടക്കുന്ന ഓൾ ഇന്ത്യാ ചെസ് ടൂർണമെന്റിന് മുന്നോടിയായി നടക്കുന്ന ചെസ് എക്സിബിഷൻ മത്സരവും ഗവർണർ ഉദ്ഘാടനം ചെയ്യും.
മത്സരത്തിൽ ഇന്റർനാഷണൽ ചെസ് മാസ്റ്റർ കെ. രത്നാകരൻ കോളജ് സ്ഥാപിതമായതിന്റെ അറുപത്തിയെട്ടാം വാർഷികത്തിന്റെ പ്രതികമായി 68 പേരോട് ഒരേ സമയം മത്സരിക്കും.