അശാസ്ത്രീയമായ മണ്ണെടുപ്പ് ഭീഷണിയെന്ന്
1443643
Saturday, August 10, 2024 4:59 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ പന്തലായനി വില്ലേജില്‍ കുന്ന്യോറ മലയില്‍ ദേശീയ പാത 66ന്റെ നിര്‍മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി കുറ്റപ്പെടുത്തി.
വീടുകള്‍ താമസ യോഗ്യമല്ലാത്ത സാഹചര്യത്തില്‍ പുനരധിവാസ പാക്കേജ് ഉള്‍പ്പെടെ അടിയന്തരമായി നടപ്പിലാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കൂരാച്ചുണ്ട് പഞ്ചായത്തില്‍ അത്യോടി ഇല്ലിപ്പിലായി കൂറ്റന്‍പാറ കനത്ത മഴയെ തുടര്‍ന്ന് അപകട ഭീഷണിയായി നില്‍ക്കുന്നുണ്ടെന്നും പ്രദേശത്തെ ഏഴ് കുടുംബങ്ങള്‍ക്ക് കടുത്ത ഭീഷണിയായ പാറ പൊട്ടിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.