ഇല്ലിപ്പിലായി മലയിലെ പാറക്കല്ല്: ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
1441864
Sunday, August 4, 2024 5:24 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഏഴാം വാർഡ് മണിച്ചേരി- ഇല്ലിപ്പിലായി മലയിൽ പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്ക് ഭീഷണിയായി തങ്ങി നിൽക്കുന്ന പാറക്കല്ല് സ്ഥിതിചെയ്യുന്ന പ്രദേശം ഇന്നലെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി.
ഭീഷണി ഉയർത്തുന്ന പാറക്കല്ല് കെമിക്കൽ ഉപയോഗിച്ച് പൊട്ടിച്ചു നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് നൽകും. മഴ ശക്തമായതോടെ പാറക്കല്ലിന്റെ ഭീഷണി മൂലം പ്രദേശത്തെ കുടുംബങ്ങൾ ഏറെ ആശങ്കയിലാണുള്ളത്.
ഒരാഴ്ച മുമ്പ് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) മേഖല സന്ദർശനം നടത്തുകയും കല്ല് പൊട്ടിച്ചുനീക്കണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കൂരാച്ചുണ്ട് വില്ലേജ് ഓഫീസർ എം. കെ. പ്രഭാത് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.എത്രയും വേഗത്തിൽ പാറക്കല്ല് പൊട്ടിച്ചു നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.