ഷാഫി പറന്പിലിന്റെ സ്വീകാര്യതയിൽ സിപിഎമ്മിന് വിറളി: കെ. പ്രവീൺകുമാർ
1417386
Friday, April 19, 2024 5:24 AM IST
ചെമ്പനോട: ഷാഫി പറമ്പലിന്റെ സ്വീകാര്യതയിൽ സിപിഎം വിറളി പൂണ്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. എതിർ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തി വോട്ട് നേടേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പേരാമ്പ്ര നിയോജകമണ്ഡലം രണ്ടാം ഘട്ട പര്യടനം ചെമ്പനോടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെയും കെ.കെ. ശൈലജയുടെയും മുഖം അഴിമതി കൊണ്ട് വികൃതമായിരിക്കുകയാണ്.
മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കരഞ്ഞത് കൊണ്ട് കോവിഡ് അഴിമതിയും ബോംബ് നിർമാണവും ജനം മറക്കില്ല. മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യുഡിഎഫ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ. ജോസുകുട്ടി അധ്യക്ഷനായി. കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, സത്യൻ കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, മൂസ കോത്തമ്പ്ര, ആർ.കെ. മുനീർ, ഇ. അശോകൻ, രാജീവ് തോമസ്, ടി.പി. ചന്ദ്രൻ, രാജൻ വർക്കി, കെ.എം. സുരേഷ്ബാബു, കെ. മധുകൃഷ്ണൻ, ടി.കെ.എ. ലത്തീഫ്, പി. വാസു,
ആവള ഹമീദ്, അഷറഫ് മിട്ടിലേരി, ബാബു കൂനംതടം, ഗിരിജ ശശി, ലൈസ ജോർജ്, എബിൻ കുമ്പ്ലാനിക്കൽ, ജോസ് കാരിവേലിൽ, ഷൈല ജെയിംസ്, ടോമി മണ്ണൂർ, ജോബി എടച്ചേരി, ടോമി വള്ളിക്കാട്ടിൽ, ജയേഷ് ചെമ്പനോട എന്നിവർ സംബന്ധിച്ചു.