സുലൈമാൻ സേട്ട് ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു
1300222
Monday, June 5, 2023 12:17 AM IST
കോഴിക്കോട്: കുറ്റിച്ചിറ സൗത്ത് ബീച്ചിൽ ആരംഭിച്ച സുലൈമാൻ സേട്ട് ഫിസിയോതെറാപ്പി സെന്റർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കാസിം ഇരിക്കൂർ അധ്യക്ഷത വഹിച്ചു. സുലൈമാൻ സേട്ട് സെന്റർ ഓഫീസ് മന്ത്രി അഹമ്മദ് ദേവർകോവിലും, മേയർ ഡോക്ടർ ബീന ഫിലിപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു. സെന്ററിൽ ആരംഭിച്ച മെഡിക്കൽ റിഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കോയമ്പത്തൂർ ആർവിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. സെന്തിൽ ഗണേഷ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ കെ. മൊയ്ദീൻകോയ, എസ്.കെ അബൂബക്കർ, മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, ആർവിഎസ് ഫിസിയോ തെറാപി കോളജ് പ്രിൻസിപ്പൽ ഫ്രാങ്ക്ളിൻ, സീനിയർ ഫിസിയോ തെറാപിസ്റ്റ് കണ്ണം ബീരാൻ, സി.എച്ച് ഹമീദ്, സി.എ ഉമര്‍ കോയ, ടി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.