ആധുനികവത്കരിച്ച പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1297632
Saturday, May 27, 2023 12:24 AM IST
കോടഞ്ചേരി: ചെമ്പ്കടവ് ജിയുപി സ്കൂളിൽ ആധുനികവത്ക്കരിച്ച പ്രീപ്രൈമറി വർണക്കൂടാരം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.
മികച്ച വിദ്യാഭ്യാസം നേടുന്നതിന് അടിസ്ഥാന സൗകര്യ വികസനം കേരളത്തിൽ മികച്ചതാണെന്നും പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സിബി ചിരണ്ടായത്ത്, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, വാർഡ് അംഗം വനജാ വിജയൻ, കൊടുവള്ളി ബിപിസി മെഹറലി, പിടിഎ പ്രസിഡന്റ് ഷൈജു ജോസഫ്, എംപിടിഎ പ്രസിഡന്റ് മിനി ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.