പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് പ്രവർത്തനം ആരംഭിച്ചു
1283060
Saturday, April 1, 2023 12:29 AM IST
തിരുവമ്പാടി: പുന്നയ്ക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ശാസ്ത്ര പാർക്ക് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജോസഫ് താണ്ടാം പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
1990 എസ്എസ്എൽസി ബാച്ചിന്റെ സഹകരണത്തോടെയാണ് ലാബ് സജ്ജമാക്കിയത്. വാർഡ് അംഗങ്ങളായ രാധാമണി ദാസൻ, പിടിഎ പ്രസിഡന്റ് കെ.കെ. കുഞ്ഞുമരക്കാർ, പ്രധാന അധ്യാപകരായ കെ.ജെ. ജോസ്, മിനി ജോൺ, റോയി ജോസ്, പൂർവ വിദ്യാർഥി പ്രതിനിധിയായ റോബർട്ട് നെല്ലിക്കത്തെരുവിൽ, പി.ജെ. ഷാജി, ലിബീഷ് ജോസഫ്, പി.എച്ച്. ദിയാ മോൾ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ എൻഎംഎംഎസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.