ഭാഷാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
1278171
Friday, March 17, 2023 12:12 AM IST
കോഴിക്കോട്: ഭാഷാശ്രീ സാംസ്കാരകി മാസികയുടെ സാഹിത്യ കലാ സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കെ.ടി.ബി.കല്പ്പത്തൂര്, നിസ്സാം കക്കയം, കെ.പി.സജീവന് എന്നിവര്‍ സമഗ്ര സംഭാവന വിഭാഗത്തിലും ഡോ. മെഹറൂഫ് രാജ് , സുമിത്ര ജയപ്രകാശ്, ആനി ജോര്‍ജ്, ബദരി, ഗംഗന് വി നായര്‍, ഡോ.ഗണേഷ് ബാല, രാജീവന് മുറയോട് എന്നിവര്‍ സാഹിത്യ വിഭാഗത്തിലും പുരസ്കാരം നേടി. കെ.എം.ഹാജറ,വിനോദ് കോട്ടൂര്‍, രമാദേവി ചെപ്പ് എന്നിവര്‍ ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്ക്കാരത്തിന് അര്‍ഹരായി.
19 സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യപത്രാധിപര്‍ പ്രകാശന് വെള്ളിയൂര്‍, ഒ.കുഞ്ഞിക്കണാരന്‍, രതീഷ് ഇ. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.