ഡോക്ടര്‍ ശാന്താറാം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം : സംഘാടകസമിതി രൂപീകരിച്ചു
1277899
Wednesday, March 15, 2023 11:58 PM IST
താമരശേരി: ഡോ.ശാന്താറാം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള വടംവലി മത്സരത്തിമനുള്ള സംഘാടക സമിതി രൂപീകരിച്ചു. പുതുപ്പാടിയിലെ ജനകീയ ഡോക്ടറായിരുന്ന ശാന്താറാമിന്റെ സ്മരണക്കായി രൂപീകരിച്ച സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 25ന് കൈതപ്പൊയില്‍ മിനിസ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മികച്ച ടീമുകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. വന്‍ ജനപങ്കാളിത്തത്തോടെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാവുന്ന രീതിയിലാണ് മത്സരം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സന്നദ്ധ പ്രവര്‍ത്തകരുടെ വിപുലമായ യോഗം കൈതപ്പൊയില്‍ ജിഎംയുപി സ്കൂളില്‍ ചേര്‍ന്നാണ് സംഘാട സമിതി രൂപീകരിച്ചത്.
സംഘാടക സമിതി യോഗം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി കണ്‍വീനറും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി.കെ. ഹുസൈന് കുട്ടിയുടെ അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ബീവി, കെ.സി. വേലായുധന്, ബിജു താന്നിക്കാക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ഡെന്നി വര്‍ഗീസ്, രാധ ടീച്ചര്‍, ഉഷാ വിനോദ്, ഒ.എം. റംല, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, ഫാ. ജോണ്‍, കെ. സിദ്ദീഖ്, സി.എ. മുഹമ്മദ്, ടി.കെ. നാസര്‍, ടി.എം. അബ്ദുറഹിമാന്, ടി.ടി. അഷ്റഫ്, പി.കെ. സുകുമാരന്‍, കെ.ടി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. 251 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ചെയര്‍പേഴ്സണായി ബീന തങ്കച്ചനെയും, കണ്‍വീനറായി ഗിരീഷ് ജോണിനെയും,ഖജാന്‍ജിയായി വി.കെ. ഹുസൈന്കുട്ടിയെയും വൈസ് ചെയര്മാന്മാരായി കെ.സി. വേലായുധന്,സി.എ. മുഹമ്മദ്,ബിജു താന്നിക്കക്കുഴി, ടി.എം. പൗലോസ് എന്നിവരെയും കണ്‍വീനര്‍മാരായി കെ. സിദ്ദീഖ്, കെ.എം.ഡി. മുഹമ്മദ്, ഷീബ സജി, എ.പി. ബഷീര്‍,ഷാജി പനന്താനം എന്നിവരെയും തിരഞ്ഞെടുത്തു.