ഭീകരവിരുദ്ധ സദസ് സംഘടിപ്പിച്ചു
1546262
Monday, April 28, 2025 5:50 AM IST
നിലന്പൂർ: പഹൽഗാം ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ചും മരണപ്പെട്ടവർക്കായി അനുശോചനം രേഖപ്പെടുത്തിയും നിലന്പൂർ മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ഭീകരവിരുദ്ധ സദസ് സംഘടിപ്പിച്ചു.
നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്്തു. മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു.
എം.കെ. ബാലകൃഷ്ണൻ, മുസ്തഫ കളത്തുംപടിക്കൽ, ഒ.ടി. സാദിഖ്, പി.ടി. ചെറിയാൻ, സന്തോഷ്, ഫൻസാബ് ഷിബിൽ എന്നിവർ പ്രസംഗിച്ചു. റനീസ് കവാട്, പി.വി. ഷിബു, സുനിൽ അരുവാക്കോട് എന്നിവർ നേതൃത്വം നൽകി.