കതിർ ആപ്പ് രജിസ്ട്രേഷനും പച്ചക്കറി ഉത്പാദന യജ്ഞവും
1545867
Sunday, April 27, 2025 5:49 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കതിർ ആപ്പ് രജിസ്ട്രേഷൻ കാന്പയിനും സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പഞ്ചായത്ത് തല കർഷക യോഗവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ കതിർ രജിസ്ട്രേഷൻ ഐഡി കാർഡ് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബിന്ദു സത്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി. രേഷ്മ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുരുഷോത്തമൻ, ബുഷ്റബി, ചന്ദ്രൻ, വിനോദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി. മിനി എന്നിവർ പ്രസംഗിച്ചു.
കതിർ ആപ്പിൽ രജിസ്ട്രേഷൻ ചെയ്യുന്നതോടെ എല്ലാ കർഷകർക്കും ഐഡി കാർഡ് ലഭിക്കും. പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിൽ പഞ്ചായത്തിലെ സാധ്യമായ എല്ലാ കൃഷിയിടങ്ങളിലും പച്ചകറി കൃഷി ആരംഭിക്കുന്നതിനായി വിത്തുകൾ, തൈകൾ ഉൾപ്പെടെയള്ള നടീൽ വസ്തുക്കൾ കൃഷിഭവൻ വഴി ലഭ്യമാക്കും.