ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി
1546261
Monday, April 28, 2025 5:50 AM IST
കരുവാരക്കുണ്ട്: തുവൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് 47 ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ലത്തീഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സുബൈദ, ടി.എ.ജലീൽ, എൻ.പി. നിർമല, അംഗങ്ങളായ പി.ടി.ജ്യോതി,
എൻ.കെ.നാസർ, വി.പി. മിനി, സാലിം ബാപ്പുട്ടി, കെ. രജനി, പി. സജ്ല, മുനീർ കുരിക്കൾ, തയിൽ അയ്യപ്പൻ, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുൾ ഷുക്കൂർ, ഐസിഡിഎസ് സൂപ്പർ വൈസർ ടി.വി. ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.