എൻസിപി-എസ് കണ്വൻഷൻ നടത്തി
1545875
Sunday, April 27, 2025 5:53 AM IST
നിലന്പൂർ: എൻസിപി-എസ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. ചന്തക്കുന്ന് പാർട്ടി ഓഫീസിൽ നടത്തിയ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ് നിലന്പൂരിൽ ഒരു ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടാക്കിയത്. ഈ രാഷ്ട്രീയ നക്സസിനെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. പഹൽഗാമിൽ ഭീകരവാദികളുടെ കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ടി.എൻ. ശിവശങ്കരൻ,പി.വി. അജ്മൽ, അലീസ് മാത്യു, ഇ.എ. മജീദ്, അഡ്വ.മോഹൻദാസ്,
പരുന്തൻ നൗഷാദ്, കണ്ണിയൻ കരീം,കെ.വി. തോമസ്, എം.സി. ഉണ്ണികൃഷ്ണൻ, ഷാജി ജോർജ് മൂത്തേടം, പി. ഷാഹുൽ ഹമീദ്, യു.പി. സെബാസ്റ്റ്യൻ, ബേബി വെള്ളിമുറ്റം, അനീഷ് കെ. പുന്നക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.