വ്യാപാരിയ്ക്കായി സ്നേഹവീട് ഒരുങ്ങുന്നു
1545864
Sunday, April 27, 2025 5:49 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മർച്ചന്റ്സ് അസോസിയേഷന്റെ അംഗങ്ങളിൽ സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുള്ള വീടില്ലാത്ത വ്യാപാരിയ്ക്ക് വീട് വച്ച് നൽകാൻ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.
അപേക്ഷ മേയ് അഞ്ചിനകം വ്യാപാര ഭവൻ ഓഫീസിൽ ലഭിക്കണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിസംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസറുദ്ദീന്റെ സ്മരണക്കായി പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ നൽകുന്ന രണ്ടാമത്തെ വീടാണിത്.അധ്യക്ഷത വഹിച്ചു.
സി.പി. മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലന്റ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, ലിയാകത്തലിഖാൻ, യൂസഫ് രാമപുരം, പി.പി. സൈതലവി, കെ.പി. ഉമ്മർ, വാര്യർദാസ്, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഒമർ, റഷീദ് ഇലക്ട്രോ, കാജാമുഹയുദീൻ, ഇബ്രാഹിം കാരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.