പെരിന്തൽമണ്ണയിൽ പച്ചക്കറി ഉത്പാദന യജ്ഞം
1545872
Sunday, April 27, 2025 5:53 AM IST
പെരിന്തൽമണ്ണ: പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സർക്കാർ ആരംഭിച്ച ജനകീയ കാന്പയിനായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം.
പെരിന്തൽമണ്ണ നഗരസഭയിൽ നടപ്പാക്കുന്നു. വിവിധ വകുപ്പുകൾക്ക് പുറമേ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനവും ലക്ഷ്യമാണ്.
വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറികൃഷിയും പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളിൽ കാർഷിക സംസ്കാരം ഉണർത്താനായി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പച്ചക്കറികൃഷി നടപ്പാക്കുക എന്നിവ ജനകീയ യജ്ഞത്തിന്റെ ലക്ഷ്യങ്ങളാണ്.
പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ളവർ നഗരസഭയിൽ അപേക്ഷ നൽകണം. അപേക്ഷ നഗരസഭാ ഓഫീസിൽ നിന്നും കൗണ്‍സിലർമാരിൽ നിന്നും ലഭിക്കും. 30 നകം അപേക്ഷ നഗരസഭയിൽ തിരിച്ചു നൽകണം.