തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപകരണങ്ങൾ നൽകി
1545873
Sunday, April 27, 2025 5:53 AM IST
പാറൽ : ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വകയിരുത്തി ഗംബൂട്ട്, സേഫ്റ്റി ഗ്ലൗസ്, ഫസ്റ്റ് ഐഡ് കിറ്റ്, ടാർപോളിൻ തുടങ്ങിയവയാണ് നൽകിയത്.
വൈസ് പ്രസിഡന്റ് ഷീജ മോൾ അധ്യക്ഷയായിരുന്നു. സ്ഥിര സമിതി ചെയർമാൻ സി.എച്ച്. ഹമീദ്, മെംബർമാരായ പി. രാജേഷ്, സരോജദേവി, സഫ്വാന, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, തൊഴിലുറപ്പ് ഓഫീസ് ഉദ്യോഗസ്ഥരായ പി. ശ്രീജിത്ത്, കെ.ടി. അൻസാർ, കെ. നൗഫൽ, പ്രൊജക്ട് അസിസ്റ്റന്റ് എം.സി. ആഷിം തുടങ്ങിയവർ സംബന്ധിച്ചു.