നിലന്പൂരിൽ ഡിവൈഎഫ്ഐ രക്തദാന ക്യന്പ് നാളെ
1545616
Saturday, April 26, 2025 5:40 AM IST
നിലന്പൂർ: ഡിവൈഎഫ്ഐ നിലന്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് മെഗാരക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു.
നൂറ് ദിവസം കൊണ്ട് ആയിരം യൂണിറ്റ് രക്തം ശേഖരിക്കുകയാണ്് ലക്ഷ്യം. നിലന്പൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ യൂണിറ്റുകളാണ് ഓരോ ദിവസവും രക്തദാന ക്യാന്പ് സംഘടിപ്പിക്കുക. നാളെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ രക്തദാന ക്യാന്പ് ഉദ്ഘാടനം നിർവഹിക്കും. ക്യാന്പിന്റെ പോസ്റ്റർ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പദ്മാക്ഷൻ പ്രകാശനം ചെയ്യും.
ഗൂഗിൾ ഫോം വഴി രക്തദാനത്തിന് രജിസ്ട്രേഷൻ ചെയ്യാം. മാർക്കോ സിനിമയുടെ അസോസിയറ്റ് ഡയറക്ടർ അശ്വിൻ സുരേഷ്കുമാർ ആദ്യം രജിസ്റ്റർ ചെയ്ത്് ഗൂഗിൾ ഫോം ഉദ്ഘാടനം ചെയ്യും.
നിലന്പൂരിലെ യുവജനങ്ങൾ ക്യാന്പ് വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ അരുണ്‍ ദാസ്, ദീപക്, പ്രജിത്ത്, ലെനിൻ തുടങ്ങിയവർ പ്രസംഗിച്ചു.