താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു
1545608
Saturday, April 26, 2025 5:38 AM IST
പെരിന്തൽമണ്ണ: താഴേക്കോട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു.86 ലക്ഷം രൂപ ചെലവിൽ താഴെക്കോട് പഞ്ചായത്ത് കൂരിക്കുണ്ടിൽ നിർമിച്ച ആരോഗ്യ കേന്ദ്രം കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കരിങ്കല്ലത്താണിയിൽ നിർമിക്കുന്ന സബ് സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായിരുന്നു.
എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. ടി.എൻ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിജില ദിലീപ്, ടി. ഷീല, എൻ. ശ്രീദേവി, വാർഡ് മെംബർ റഷീദ്, ടി.ടി. മുഹമ്മദലി, ഡോ.കെ.എ. മുഹമ്മദലി, എം.ടി. അഫ്സൽ, പി.കെ. അഫ്സൽ,
എൻ. മുഹമ്മദലി, എ.സി.എച്ച്. ഹസൈനാർ, ഹമീദ് ഓങ്ങല്ലൂർ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ, ഡോ.കെ.വി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.