മലന്പനി ദിനാചരണം നടത്തി
1545871
Sunday, April 27, 2025 5:53 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ചെമ്മലശേരിയിൽ മലന്പനി ദിനാചരണം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു.
ബോധവത്ക്കരണ സെമിനാർ, ഇതരസംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിംഗ്, ഓവർഹെഡ് ടാങ്കുകളുടെ പരിശോധന, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം ഒപിയിൽ ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ,
ഹെൽത്ത് ഇൻസ്പെക്ടർ എൻ.അനിൽകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് ബീന, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീഖ്, ധന്യ, ജിജി, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എംഎൽഎസ്പി നഴ്സുമാർ, ആർബിഎസ്കെ നഴ്സ്, എംഇഎസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.