കൊളത്തൂർ പാലം പുനർനിർമാണം: എംഎൽഎ സ്ഥലം സന്ദർശിച്ചു
1545868
Sunday, April 27, 2025 5:49 AM IST
കുളത്തൂർ : മൂർക്കനാട് പഞ്ചായത്തിലെ കുളത്തൂർ പാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 10 കോടി അനുവദിച്ച് ആരംഭിക്കുന്ന പാലത്തിന്റെ നിർമാണവും അപ്രോച്ച് റോഡുമായും ബന്ധപ്പെട്ടും മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്പോഴുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അപ്രോച്ച് നിർമിക്കുന്നതിനും അന്തിമരൂപമായി. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി, പെരിന്തൽമണ്ണ തഹസിൽദാർ വേണു, പിഡബ്ലിയുഡി എൻഎച്ച് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷമീർ ബാബു,
വില്ലേജ് ഓഫീസർ, കഐസ്ഇബി, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ സംബന്ധിച്ചു. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ എംഎൽഎ നിർദേശം നൽകി.