തിരുനാളിന് കൊടിയേറി
1545865
Sunday, April 27, 2025 5:49 AM IST
എടക്കര: ഉപ്പട സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ തിരുനാളിനും കുരിശടി പുന:പ്രതിഷ്ഠക്കും തുടക്കമായി. ഇടവക വികാരി ഫാ. ഏബ്രഹാം പതാക്കൽ കൊടിയേറ്റ് നടത്തി.
തുടർന്ന് നടന്ന തിരുനാൾ കുർബാനയ്ക്ക് മൂത്തേടം സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. ജെറാൾഡ് ജോസഫ് വാഴുവേലിൽ കാർമികത്വം വഹിച്ചു. തുടർന്ന് കുരിശടിയുടെ പുന:പ്രതിഷ്ഠാകർമം ബത്തേരി രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളിൽ നിർവഹിച്ചു.
പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ വികാരി ഫാ. സണ്ണി കൊല്ലാർതോട്ടം സന്ദേശം നൽകി. ഇന്ന് രാവിലെ എട്ടരക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളിൽ കാർമികത്വം വഹിക്കും.