കുരുവന്പലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
1546260
Monday, April 28, 2025 5:50 AM IST
കൊളത്തൂർ: കുരുവന്പലം വിഷ്ണുക്ഷേത്ര സന്നിധിയിൽ മേയ് നാല് മുതൽ 11 വരെ ഗുരുവായൂരപ്പദാസൻ വിജു ഗോപാലകൃഷ്ണൻ പറവൂരിന്റെ നേതൃത്വത്തിൽ ഭാഗവത സപ്താഹ യജ്ഞം നടക്കും.
നാലിന് വൈകുന്നേരം 4.30ന് കലവറ നിറക്കൽ, വിഗ്രഹ ഘോഷയാത്ര യജ്ഞാചാര്യനെ പൂർണ കുംഭം നൽകി സ്വീകരിക്കൽ എന്നിവ നടക്കും. തുടർന്ന് ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നന്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകുന്നേരം ഏഴിന് ക്ഷേത്രത്തിന്റെ ആദ്യചെയർമാനായ എം. കുട്ടിശങ്കരൻനായർ അനുസ്മരണം,
7.45ന് ഭക്തിയാണ് ലഹരി എന്ന വിഷയത്തിൽ കൊളത്തൂർ ജയശ്രീയുടെ പ്രഭാഷണം എന്നിവ ഉണ്ടാകും. ആറിന് വൈകുന്നേരം 6.30ന് സർവ്വൈശ്വര്യപൂജ, 7.30 ന് തൃത്താല ശ്രീനിപൊതുവാൾ അവതരിപ്പിക്കുന്ന സോപാന സംഗീതം, ഏഴിന് വൈകുന്നേരം ഏഴിന് കീർത്തനാലാപനം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ. എട്ടിന് വൈകുന്നേരം ഏഴിന് കേരള ലളിതകലാ അക്കാഡമിയുടെ മികച്ച കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കെ.വി.എം. ഉണ്ണിയെ ആദരിക്കൽ, കുട്ടികളുടെ ഭജൻസ്.
ഒന്പതിന് വൈകുന്നേരം 4.30 ന് രുഗ്മിണി സ്വയംവരഘോഷയാത്ര, 6.45 ന് തിരുവാതിരക്കളി, എട്ടിന് ഭജന. പത്തിന് വൈകുന്നേരം 6.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, എട്ടിന് കൃഷ്ണപുരത്ത് മുരളി പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 11 ന് നരസിംഹ ജയന്തി ആഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 6.30ന് നരസിംഹ ഹോമവും നടക്കും.