ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1545705
Saturday, April 26, 2025 10:20 PM IST
എടക്കര: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഉപ്പട സ്വദേശി മരിച്ചു. മലച്ചി കെട്ടിന് സമീപം താമരവേലിൽ മോഹൻ ജോർജ് (67) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കലാസാഗർ പന്പിന് മുന്നിലാണ് അപകടം. പന്പിൽ നിന്ന് ബൈക്കിൽ പെട്രോൾ അടിച്ച ശേഷം കഐൻജി റോഡിലേക്കിറങ്ങിയ മോഹൻ ജോർജിനെ എടക്കര ഭാഗത്തേക്ക് അമിത വേഗത്തിൽ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി അരിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ തിങ്കളാഴ്ച വൈകീട്ട് 3.30ന് നടക്കും. മറിയാമ്മയാണ് ഭാര്യ. മക്കൾ: ആഷ്ലി(ദുബായ്), ആശിഷ്(യു.കെ), അലൻ(ഫിസിയോ തെറാപ്പിസ്റ്ററ്റ്, ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: സിജു(ദുബായ്), ജിപ്സ(യു.കെ).