കടുങ്ങപുരം സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു
1545609
Saturday, April 26, 2025 5:38 AM IST
കടുങ്ങപുരം: കടുങ്ങപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി 3.9 കോടി രൂപ ചെലവഴിച്ച് കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
പതിനെട്ട് ക്ലാസ് മുറികളും ടോയ്ലറ്റ് യൂണിറ്റുകളുമടങ്ങുന്ന മൂന്നു നില കെട്ടിടമാണ് പണിയുന്നത്.കടുങ്ങപുരം എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു, ജില്ലാ പഞ്ചായത്ത് മെംബർ പി.ഷഹർബാൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മൂസക്കുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരണ്യ സതീഷ്, വാർഡ് മെംബർ നജ്മുന്നീസ, ബിപിഒ എ.പി.ബിജു, പിടിഎ പ്രസിഡന്റ് കരുവാടി കുഞാപ്പ, വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ പറന്പൻ, എസ്എംസി ചെയർമാൻ ടി.ഷാഹുൽ ഹമീദ്, എംടിഎ പ്രസിഡന്റ് ഉമ്മുകുൽസു തായാട്ട്,
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കോളശേരി പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ടി.കെ. മിനി ഷഹീദ സ്വാഗതം പറഞ്ഞു.