കെഎസ്ടിയു നേതൃക്യാന്പ് കരുവാരകുണ്ടിൽ
1546259
Monday, April 28, 2025 5:50 AM IST
കരുവാരകുണ്ട്:കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) ജില്ലാ ദ്വിദിന സഹവാസ നേതൃക്യാന്പ് മേയ് മൂന്ന്, നാല്, തിയതികളിൽ കരുവാരകുണ്ട് ഗ്രീൻലാന്റ് റിസോർട്ടിൽ നടക്കും.
നേതൃത്വ പരിശീലനം, സംഘടനാ ശാക്തീകരണം, വാർഷിക പദ്ധതികളുടെ ആസൂത്രണം, സർവീസ് എന്നീ മേഖലകളിലുള്ള ചർച്ചകളാണ് ക്യാന്പിൽ നടക്കുക. പതിനേഴ് ഉപജില്ലകളിൽ നിന്നുള്ള അധ്യാപക നേതാക്കൾ ക്യാന്പിൽ പങ്കെടുക്കും.
സ്വാഗതസംഘ രൂപീകരണ യോഗം കരുവാരകുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എൻ.ഉണ്ണീൻകുട്ടി ഉദ്ഘാടനം ചെയ്തു. കഐസ്ടിയു ജില്ലാ പ്രസിഡന്റ് എൻ.പി.മുഹമ്മദലി അധ്യക്ഷനായിരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, എ.കെ.ഹംസക്കുട്ടി, എ.കെ.നാസർ, എ.എം.ഷംസുദീൻ, എം.കെ.മുഹമ്മദലി, പി. അബ്ദുൾ ഷുക്കൂർ, സി.കെ.അഷ്റഫ്, എ.കെ. ഷബീബ്, കെ.അൻസാർ, പി.എം.ഷംസുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.