നടപ്പാതയും കൈവരിയും ഉദ്ഘാടനം ചെയ്തു
1546250
Monday, April 28, 2025 5:46 AM IST
മഞ്ചേരി : പാണായി പാലത്തിൽ നിർമിച്ച നടപ്പാതയും കൈവരിയും പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. 12.5 ലക്ഷം രൂപ ചെലഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മഞ്ചേരി - മലപ്പുറം പാതയിൽ പാണായി മസ്ജിദിന്റെ മുൻവശത്തുള്ള വളവിൽ വീതി കുറഞ്ഞ പാലത്തിലൂടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ ഭീതിയോടെയാണ് സഞ്ചരിച്ചിരുന്നത്.
സി.എം. അസീസ്, സി.കെ.സക്കീർ, സി.കെ. ശിഹാബ്, ഹബീബ്, കെ.വി. ചേക്കു, അലവി ഹാജി മേച്ചേരി, കെ.എം. അനീസ്,ടി. ഹൈദരലി, ഹുസൈൻ, റഹീം പാക്സ്, കെ.പി. ഷിബിൻ, സി.കെ. സുഹൈൽ, സി. ഷാനവാസ്, ഒ.സി. യൂസുഫ്, സി.കെ. റഷീദ്, ബഷീർ കന്പക്കോടൻ, കെ. അയ്യപ്പൻ, ഇ.ടി. സുലൈമാൻ, കാടേരി അബു, സി.കെ. അനസ് എന്നിവർ പങ്കെടുത്തു.