പാറൽ - മണലായ - കണ്ടംചിറ റോഡ് റോഡ് നവീകരിക്കുന്നു
1546253
Monday, April 28, 2025 5:46 AM IST
പാറൽ : പാറൽ -മണലായ -കണ്ടംചിറ റോഡ് പുനരുദ്ധാരണം പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിൽ 16, 17, 18 വാർഡുകളിൽ ഉൾപ്പെട്ട പാറൽ-മണലായ - കണ്ടംചിറ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ (എൽആർആർപി) 30 ലക്ഷം രൂപയുടെ റീ ടാറിംഗ് പ്രവൃത്തിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെർപ്പുളശേരി -പെരിന്തൽമണ്ണ റോഡിൽ പാറൽ തുടങ്ങി ആനമങ്ങാട് മുതുകുർശി റോഡിൽ കണ്ടംചിറയിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വൈദ്യുതി തൂണ് മാറ്റുന്നതിന് ഫണ്ട് അനുവദിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ചടങ്ങിൽ ജനകീയ റോഡ് കമ്മിറ്റി ചെയർമാൻ പി.കെ. യൂനുസ് ഹാജി അധ്യക്ഷത വഹിച്ചു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, സ്ഥിര സമിതി അധ്യക്ഷൻ സി.എച്ച്. ഹമീദ്, വാർഡ് അംഗം കെ. സജിത, ജനകീയ കമ്മിറ്റി ജനറൽ കണ്‍വീനർ ശശിധരൻ മണലായ, കെ.പി. ഹാജറുമ്മ, അഡ്വ. കെ.പി. അബ്ദുൾ റഷീദ്, പി.കെ. സക്കീർ, ശിഹാബുദ്ദീൻ, കെ.പി.എം. നാസർ, രവീന്ദ്രമോഹൻ, നൂർ മുഹമ്മദ്, കെ.പി.എം. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.