ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
1545704
Saturday, April 26, 2025 10:20 PM IST
എടക്കര: കെഎൻജി റോഡിൽ ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്ന അറുപത്തിയെട്ടുകാരൻ മരിച്ചു. ചുങ്കത്തറ പൂക്കോട്ടുമണ്ണ ചൂരക്കണ്ടി പൈനേടത്ത് പൗലോസ് (68) ആണ് മരിച്ചത്. ചൊവ്വാഴ്ച നിലന്പൂർ കെഎൻജി റോഡിലെ വസ്ത്ര സ്ഥാപനത്തിന് മുന്നിൽ വച്ചായിരുന്നു അപകടം.
മകൾക്കൊപ്പം സമീപത്തെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്ന് വാങ്ങാനായി പോകുന്പോൾ അമിത വേഗത്തിൽ വന്ന ടിപ്പറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പൗലോസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. എൽസിയാണ് ഭാര്യ. മക്കൾ: ബിജു, ബിൻസി, നിതിൻ. സംസ്കാരം തിങ്കൾ രാവിലെ പത്തിന് തലഞ്ഞി സെന്റ് മേരീസ് പള്ളിയിൽ.