ആദരിക്കലും യാത്രയയപ്പും നടത്തി
1545618
Saturday, April 26, 2025 5:40 AM IST
പെരിന്തൽമണ്ണ: ജില്ലാ ട്രോമാ കെയറിന്റെ മികച്ച സ്റ്റേഷൻ യൂണിറ്റായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകരെ ആദരിക്കലും ജോലിയാവശ്യാർഥം വിദേശത്തേക്ക് യാത്രയാകുന്ന ജബ്ബാർ ഒടമലക്ക് യാത്രയയപ്പും നൽകി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ അധ്യക്ഷതയിൽ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഓഫീസിൽ ചേർന്ന യോഗം എഡിഎം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ആർടിഒ രമേശ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് യാസർ എരവിമംഗലം, സെക്രട്ടറി ഗിരീഷ് കീഴാറ്റൂർ, ട്രഷറർ വാഹിദ അബു, വുമണ്‍സ് കോ ഓർഡിനേറ്റർ ശ്രീജ ആനമങ്ങാട്, മങ്കട സ്റ്റേഷൻ യൂണിറ്റ് ലീഡർ സുമേഷ് വലന്പൂർ, പാലക്കാട് ജില്ലാ സോണ്‍ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ റിയാസ് അലനല്ലൂർ, അന്പിളി ജിജൻ,
ഹുസൻ കക്കൂത്ത്, ജബ്ബാർ ഒടമല, റഹീസ് കുറ്റിരി എന്നിവർ പ്രസംഗിച്ചു. സാന്ത്വനം ദശദിന ക്യാന്പിൽ പങ്കെടുത്ത യൂണിറ്റ് പ്രവർത്തകർക്കുള്ള സ്നേഹാദരം എഡിഎം എൻ.എം. മെഹറലി, ജോയിന്റ് ആർടിഒ രമേശ് എന്നിവർ ചേർന്ന് കൈമാറി.