ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകിയാൽ ഹൈക്കോടതിയെ സമീപിക്കും: പി.വി. അൻവർ
1545598
Saturday, April 26, 2025 5:20 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഈയാഴ്ച കൂടി വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോണ്ഗ്രസ് നേതാവ് പി.വി.അൻവർ പറഞ്ഞു. പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ട് പോവുകയാണ്. തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. അതിനു കേന്ദ്രവും കൂട്ടുനിൽക്കുന്നു. മുസ്ലിം ലീഗുമായി നടത്തിയ ചർച്ചകൾ അനുകൂലമാണ്. യുഡിഎഫിലെ രണ്ടാംകക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടത്. മറ്റ് ഘടകകക്ഷികളെയും കാണാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.