പെരിന്തൽമണ്ണയിൽ ലാ ഫെസ്റ്റയ്ക്ക് തുടക്കം
1545874
Sunday, April 27, 2025 5:53 AM IST
പെരിന്തൽമണ്ണ: "കൂടെ’ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ലാ ഫെസ്റ്റാ സീസണ്- 2ന് തുടക്കമായി. ഇന്നലെയും ഇന്നുമായി പെരിന്തൽമണ്ണ ഐഎംഎ ഹാളിലാണ് പരിപാടി. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന എക്സ്പോയിൽ ഫുഡ്, ഫാഷൻ, ക്രാഫ്റ്റ്, ജ്വല്ലറി, ചെടികൾ തുടങ്ങി വൈവിധ്യ ഇനങ്ങൾ വിപണനത്തിനെത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ നേതൃത്വത്തിലുള്ള സ്റ്റാളുകൾ എക്സ്പോയുടെ ശ്രദ്ധാകേന്ദ്രമാണ്. പുട്ടും കറിയും പാചക മത്സരം, മൈലാഞ്ചി മൊഞ്ച്, എന്നിവക്കു പുറമെ പുസ്തക പ്രകാശനം, തലമുറയിലൂടെ ടോക് ഷോ, കൂടെ വനിതാ കൂട്ടായ്മ അണിയിച്ചൊരുക്കുന്ന ന്ധഇതെന്റെ കേരളമോ ന്ധ കലാവിരുന്ന് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. നജീബ് കാന്തപുരം എംഎൽഎ, നഗരസഭാ ചെയർമാൻ പി. ഷാജി, എഴുത്തുകാരൻ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും.